Sunday, May 3, 2026

കവിത: മനസ്സ്


മനസ്സ്

*******



ലൂയി പീറ്റർ പറഞ്ഞു വെച്ചത്...

"സ്വ​പ്​​നം പ​റ​യും ഞാ​നി​ന്ന​ലെ രാ​ത്രി

എ​ത്ര​നേ​ര​മു​റ​ങ്ങി​യെ​ന്ന്​.

അ​തെ​ന്നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​തി​ന്റെ

ക​ണ​ക്കാ​ണ​ത്​."

അനുബന്ധം കണക്കെ 

എഴുതിതുടങ്ങിയാലത് 

അനന്തമാം പരിവർത്തനങ്ങളുടെ സങ്കീർണ സമവാക്യങ്ങൾ..

മുളക്കാൻ ശ്രമിക്കുന്ന 

സന്ദേഹങ്ങളുടെ ബീജഗണിതം .

പറിച്ചെടുത്താൽ തെളിയുന്നതോ കയോസിയൻ രൂപകങ്ങൾ...

തെളിയിക്കാൻ കഴിയാത്ത

തിയറം കണക്കെ അന്നും ഇന്നും...

No comments:

Post a Comment