Thursday, June 4, 2009

വിചിന്തനം: രംഗ ബോധമില്ലാത്ത കോമാളി


ജീവിതം ഒരു നാടകമാണെന്ന് പറഞ്ഞതു ഷേക്സ്പിയര് ആണെന്ന് തോന്നുന്നു. ഈ നാടകത്തിലെ രംഗബോധമില്ലാത്ത ഒരു കോമാളിയെ പറ്റി M.T പറയുന്നുണ്ട്..അത് ഈ നടകരങ്ങത്ത്തെക്ക്‌ ഏത് നിമിഷവും കടന്നുവരാം .അമ്മയുടെ ഗര്ഭപത്രമെന്ന അണിയറയിലാകാം.ശൈശവം എന്ന പ്രരംബതിലാകാം.eപ്പോഴുമാകം.ആ കൊമാളിയാണ് മരണമെന്ന സത്യം .ജീവിതത്തെ വെറും ആഘോഷമാക്കുന്ന നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ ,നാമില്ലാത്ത നമ്മുടെ വീടിനെ കുറിച്ചു..നാടിനെ കുറിച്ചു.....അതെ !!!!! ഒരു ദിവസമുണ്ട് !!!!.ചേതനയറ്റ നമ്മുടെ ശരീരം കണാന്‍് നാട്ടുകാരും വീടുകാരും വരുന്ന ആ ദിവസം.ഓര്ക്കുക നീ വെറും മണ്ണ്.നിന്‍്ടെ മടക്കവും മണ്ണിലേക്കാണ്...

അന്യരെ വേദനിപ്പിച്ചു നീ എന്തെങ്കിലും നേടിയിട്ടുന്ടെന്കില്‍ അത് നിന്‍്ടെ നാശത്തിനു മാത്രമാണ്.

ഓര്ക്കുക മരണമെന്ന സത്യത്തെ. അത് നിന്‍്ടെ കൂടെയുണ്ട് .........................

Monday, June 1, 2009

ഓര്‍മ്മകള്‍.......


ഓര്‍മ്മകള്‍ അത് മധുരമയമാണ്......

ഓര്‍മ്മകള്‍ അത് സ്വകാര്യ നൊമ്പരങ്ങള്‍ കൂടിയാണ് ........
ഇന്നു ജൂണ്‍ ഒന്നു....
ഇന്നത്തെ ചാറ്റല്‍ മഴ ഞാനറിയാതെ എന്നെ ഇരുപത്തിരണ്ടു വര്ഷം പിന്നോട്ട് കൊണ്ടുപോയി.അതെ അന്ന് ആ തണുത്ത പ്രഭാതം .ആദ്യമായി സ്കൂളിലേക്ക്......നീല നിക്കറും വെള്ള ഷര്‍ട്ടും ധരിക്കുമ്പോള്‍ മനസ്സിലുനടായ്‌ ചിന്തകള്‍ ..... ഷര്‍ട്ട്‌ നിക്കൈന്റെയുള്ളിലേക്ക് ആക്കുമ്പോള്‍ ഉമ്മ തന്ന ആ ചുംബനം.....
മുടി ഒരു വശത്തേക്ക് ചീകി കണ്ണാടിയില്‍ നോക്കിയപ്പോള്‍ എനിക്ക് തോന്നിയ santhoosham....
ചിന്തകളില്‍ എവിടെയോ ഒരു മാധുര്യം.. ഒപ്പം ഞനരിയാതെ മനസ്സിന്റെ ഏതോ കോണില്‍ ഒരു വിങ്ങല്‍ .....ഇനി തിരിച്ചുവരാത്ത ആ സുന്ദര നിമിഷങ്ങള്‍.........

പുതുമോടിയോടെ kalalayangalilekku കാല്‍വെച്ച നമു‌ടെ കുഞ്ഞഅനിയന്മാട്ര്ക്കും കുഞ്ഞനിയതിമാര്‍ക്കും ഒരായിരം വിജയആശംഷകള്‍ നേര്‍ന്നു കൊണ്ടു ..........