Tuesday, May 5, 2026

ഗസല്‍ : തേരി ബാതേം ഹി സുനാനെ ആയെ (അഹ്മദ് ഫറാസ്)


 ഗസല്‍         : തേരി ബാതേം ഹി സുനാനെ ആയെ...

രചന             :അഹ്മദ് ഫറാസ്

               
                 അഹ്മദ് ഫറാസ്                                അഖീല്‍ മന്സൂര്‍    

അഹ്‌മദ്‌ ഫറാസ് 
(12 ജനുവരി 1931 - 25 ഓഗസ്റ്റ് 2008)
ഗസലുകൾ കേട്ടു തുടങ്ങും കാലം മുതൽ കേട്ടിരുന്ന പല ശായരികളുടെയും  രചയിതാവ്  അഹ്‌മദ്‌ ഫറാസ്  ആണെന്ന് അറിഞ്ഞത് ഇന്റർനെറ്റും യൂട്യൂബും ഒക്കെ ഇത്ര സുലഭമായതിനു ശേഷം ആണ്.. 
രഞ്ജീഷ്  ഹി സഹി.., അബ്  കൊ  ഹം ബിച്ച്ഡേ തോ....,ആംഖ് സെ ദൂർ ന ഹോ ദിൽ....അബ് ഓർ ക്യാ കിസിസെ മരാസിം...,ശോലാ ദാ ജൽ ബുജാ ഹൂം...
തുടങ്ങിയ കുറെ ഗസലുകൾ..
ഫറാസ് സാബിന്റെ തൂലികയിൽ നിന്നും പിറന്ന ഒരു മനോഹര ഗസൽ ആണ്  തേരെ ബാതേം ഹി സുനാനേ ആയേ.. എന്ന് തുടങ്ങുന്ന ഗസൽ... 
ഈ ഗസൽ മെഹ്‌ദി സാബ് , ജാഗ്ജിത്ജി ഗുലാം അലി സാബ്  എല്ലാം  ആലപിച്ചത് അവരുടേതായ കമ്പോസിംഗ് സ്റ്റൈലിൽ ആണ്.. എന്നാൽ ഈയിടെയാണ് ഉസ്താദ് അഖീൽ മൻസൂർ ആ ഗസൽ ടോഡി രാഗത്തിൽ ചിട്ടപ്പെടുത്തി പാടിയത് കേട്ടത്.. അതി മനോഹരമയി പാടിയിട്ടുണ്ട് ആ ഗസൽ അദ്ദേഹം. എന്തോ  മനസ്സിൽ നിന്നുനിറങ്ങി പോവാത്ത അത്രയും ഭാവസാന്ദ്രമായി...( അഖീൽ മൻസൂർ ഒരു പാകിസ്താനീ സെമി ക്ലാസ്സിക്‌ സിങ്ങർ ആയിരുന്നു). 
ഉസ്താദ്  അഖീൽ മൻസൂർ പാടിയ ഫാറാസ് സാബിന്റെ ആ വരികൾ തർജമ ചെയ്യാനുള്ള ഒരു ചെറിയ ശ്രമം..

തേരി ബാതേം ഹി സുനാനെ ആയെ 
ദോസ്ത് ഭി ദിൽ ഹി ദുഃഖാനേ  ആയെ 

(നീയാം ഓർമ്മകൾ വർണിക്കാൻ 
മാത്രമാണെന്റെയീ ആഗമനം..
നീയാം നോവുണർത്തുംമിത്രമായ് 
മാത്രമാണെന്റെയീ ആഗമനം..)

ഫൂൽ ഖിൽത്തെ ഹി ഹം സോച്ത്തെ ഹേ,
തേരെ ആനേ കി സമാനാ ആയെ..

(പൂക്കൾ വിരിഞ്ഞത് കാണുമ്പോൾ, 
നിന്നെ കാണാനുള്ള വസന്തം 
ആഗതമായെന്ന ചിന്തയെന്നിലുണരുന്നു...)


ക്യാ കഹീം ഫിർ കൊയീ ബസ്തി ഉജ്ടീ 
ലോഗ് ക്യോം ജഷ്ണ് മനാനെ ആയേ ..

(ചുറ്റുമുള്ളൊരു ചേരി ചിതയിലെരിഞ്ഞിട്ടും, 
ചെറിയ സന്തോഷങ്ങളിൽ പോലും ജനങ്ങൾ ആനന്ദിക്കുന്നതെന്തിനെന്ന് 
നീ മനസ്സിക്കിയിട്ടുണ്ടോ?..)

സോ രഹേ മൗത് കെ പഹ് ലൂ  മേം ഫറാസ്,
നീന്ത് കിസ് വഖത്‌ ന ജാനേ ആയേ..

(ഫറാസ്... മരണം പുൽകും മുമ്പ് 
സുഖമായൊന്നുറങ്ങൂ.
മരണശേഷം ഉറക്കം വന്നില്ലെന്നു 
വന്നേക്കാം)       


 

ഇതേ  ഗസല്‍ മറ്റുള്ള ഗയകരുടെ ശബ്ദത്തില്‍

 

 

 

No comments:

Post a Comment