പുസ്തകം :പ്രഥമദൃഷ്ട്യാ
എഴുതിയത് : നിഖിലേഷ് മേനോൻ
ജോലിത്തിരക്കുകൾക്കും സീരിയസ് വായനകൾക്കും ഇടയിൽ അല്പം ഉല്ലാസത്തിനായി വായിക്കാവുന്ന ഒരു പുസ്തകമാണ് നിഖിലേഷ് മേനോൻ എഴുതി ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച
'പ്രഥമദൃഷ്ട്യാ' എന്ന കുറ്റാന്വേഷണ നോവൽ.പാലി ഹിൽ എന്ന ഹെയർ പിൻ വളവിൽ ഉണ്ടായ ബസ്സപകടത്തിനോടനുബന്ധിച്ചു നടക്കുന്ന ഒരു കുറ്റകുറ്റകൃത്യത്തിന്റെ കെട്ടഴിക്കാൻ ശ്രമിക്കുന്ന അപസർപ്പക കഥയാണ് പ്രഥമദൃഷ്ട്യാ.പോലീസ് ഡയറികളിൽ ഒന്നും കാര്യമായ ഇടം പിടിക്കാതെ പോയ ഈ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കുന്ന അപസർപകൻ ഒരു സാധാരണ ബിസിനെസ്സ്കാരൻ ആണ്..പുസ്തകത്തിന്റെ ചട്ടയിൽ പറയുന്ന പോലെ ബിറ്റ്‌കോയിൻ പണമിടപാടിന്റെ പശ്ചാത്തലം ഒന്നും വലിയ രീതിയിൽ കഥയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും താല്പര്യത്തോടെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന കാര്യത്തിൽ നിഖിലേഷ് വിജയിച്ചിരിക്കുന്നു..ഒരു ചെറിയ പ്രശ്നം തോന്നിയത് പുസ്തകത്തിൽ പറയുന്ന ചില മെഡിക്കൽ ടെമ്സ് ആണ്.. നിഖിലേഷ് ഒരു ഡോക്ടർ (അങ്ങിനെ ആണ് അറിയാൻ കഴിഞ്ഞത്) ആയതിനാൽ ഒരു പക്ഷെ ഈ പദങ്ങൾ ഒക്കെ മെഡിക്കൽ രംഗത്തുള്ളവർ സാധരണ ഉപയോഗിക്കുന്നതാവാം..
നിഖിലേഷിന്റെ തൂലികയിൽ നിന്നു ഇനിയും രചനകൾ പ്രതീക്ഷിക്കുന്നു..
പിൻകുറിപ്പ്: പാലി ഹിൽ എന്നു കഥയുടെ തുടക്കത്തിൽ വായിച്ചപ്പോൾ മനസ്സിൽ വന്നത് ഇമ്രാൻ ഹഷ്മിക്ക് വീട് എടുക്കാൻ അനുമതി കൊടുക്കാത്ത മുംബയിലെ ഒരു ഭാഗത്തെ കുറിച്ചാണ്.. വായിച്ചു തീർന്നപ്പോൾ മനസ്സിൽ വന്നത് 'ഉത്തരം' എന്ന ചലച്ചിത്രവും ആണ്..

No comments:
Post a Comment