വെറുതെ ഗൂഗിൾ ചെയ്യുന്നതിനിടയിൽ ഒരു ആർട്ടിക്കിൾ കണ്ടു... "My last day as a surgeon"..പോൾ കലാനിധി എഴുതിയ ആ ആർട്ടിക്കിൾ വായിച്ചപ്പോൾ മുമ്പ് വായിച്ച "പ്രാണൻ വായുവിലലയുമ്പോൾ" (When breath becomes air ) എന്ന പേരിൽ മലയാളത്തിലേക്കു പരിഭാഷപെടുത്തിയ പുസ്തകം ഓർമയിലേക്ക് വന്നു. മുമ്പ് അത് വായിച്ചതിനു ശേഷം കുറിച്ച് വെച്ചത് ഇന്ന് വീണ്ടും വായിച്ചപ്പോൾ എഴുതാൻ തോന്നിയത്...
"When breath becomes air " പോൾ കാലാനിധി യുടെ അനുഭവക്കുറിപ്പുകളാണ്. ഈ പുസ്തകം ജീവിതത്തിന്റെയും മരണത്തിന്റെയും അര്ഥങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചിന്തകൾ സമ്മാനിക്കുന്നു.
അമേരിക്കയിൽ ന്യുറോ സർജൻ ആയി വളർന്ന പോളിന് , 35 വയസ്സിന്റെ ചെറുപ്രായത്തിൽ ആണ് അതിമാരകമായ ശ്വാസകോശാർബുദം കണ്ടെത്തിയത് . തുടർന്നങ്ങോട്ടുള്ള രോഗത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടവും രോഗം അദ്ദേഹത്തിലുണ്ടാക്കിയ ചിന്തകളും ആണ് പുസ്തകത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നത്..2015 ഇൽ തന്റെ 37 മത്തെ വയസ്സിൽ പോൾ ഈ ലോകത്തോട് വിടപറഞ്ഞു .. 2016 ഇൽ മരണന്തരം ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്.. ഉപസംഹാരം എഴുതി ചേർത്തത് അദേഹത്തിന്റെ ഭാര്യയാണ്.. മരിക്കുമ്പോൾ തന്റെ കുഞ്ഞിന് ഒരു വയസ്സ് പ്രായമായിരുന്നു ഉണ്ടായിരുന്നത്.
പോളിന്റെ രചനാശൈലി വളരെ ഹൃദ്യം ആണ് . ഓരോ അദ്ദ്ധ്യായവും ജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള പുതിയ പാഠങ്ങൾ ആണ് . മാതാപിതാക്കളുടെ പ്രണയം, ഭാര്യയുമായുള്ള ബന്ധം, രോഗത്തിന്റെ ബുദ്ധിമുട്ടുകള് എന്നിവയെക്കുറിച്ചുള്ള പോളിന്റെ വിവരണങ്ങള് വായനക്കാരന്റെ മനസ്സിൽ വല്ലാതെ സ്പർശിക്കുന്നതാണ് .
ഈ പുസ്തകം മരണത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവങ്ങളെ വെല്ലുവിളിക്കുന്നു. ജീവിതത്തിന്റെ ദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് അത് പഠിപ്പിക്കുന്നു. പോൾ കാലാനിധിയുടെ വാക്കുകള് വായനക്കാരെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പിൻക്കുറിപ്പ് : ഇതേ പോലെ നെഞ്ചിടിപ്പോടെ വായിക്കാവുന്നതും അതിലുപരി സ്വയം പരിവർത്തനത്തിനുതകുന്നതും മനസ്സിന് ധൈര്യം നൽകുന്നതുമായ പുസ്തകങ്ങൾ ആണ് ഡോ. റാണ്ടി പോഷിന്റെ "The last lecturer" എന്ന പുസ്തകവും ഡോ. ഡേവിഡ് ശ്രേയ്ബറിന്റെ " Not the last goodbye" എന്ന പുസ്തകവും. യഥാക്രമം "അന്ത്യപ്രഭാഷണം" "ധൈര്യത്തിന്റെ പാഠങ്ങൾ " എന്നീ പേരുകളിൽ ഈ രണ്ടു പുസ്തകങ്ങളും ഡി സി ബുക്സ് മലയാളത്തിലേക്കു പരിഭാഷപെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്..
ലാസ്റ്റ് ലെക്ചറർ എന്ന പുസ്തകവും റണ്ടി പോഷിന്റെ ജീവിതവും ആസ്പദമാക്കി "മരണത്തിന്റെ വ്യാകരണം" എന്ന ഒരു പുസ്തകം (DC Books) ശ്രീ രവിചന്ദ്രൻ സി എഴുതിയിട്ടുണ്ട്..
ഇതേ രൂപത്തിൽ ഉള്ള ഒരു മലയാളം പുസ്തകം ആണ് ശ്രീ ബാലകൃഷ്ണൻ മങ്ങാടിന്റെ "മരണത്തിന്റെ മേൽ ജീവന്റെ കയ്യൊപ്പ്". തന്റെ അർബുദ രോഗത്തെ കുറിച്ചുള്ള ഡയറീകുറിപ്പുകൾ ആണ് ഈ പുസ്തകം (ഒലിവ് പബ്ലിക്കേഷൻ)..


.jpg)

.jpg)
.jpg)


No comments:
Post a Comment