Saturday, May 23, 2026

ഓര്‍മ: പങ്കജ് ഉദാസ് (ഭാഗം 2)

                                                  മനസ്സിൾ കുളിരായി പെയ്തിറങ്ങിയ 

'ഉദാസി'യൻ അനുഭവങ്ങൾ

 (ഭാഗം 2)




            1986-ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ "ചിട്ടി ആയീ ഹേ" എന്ന ഗാനം പങ്കജ് ഉദാസിന്റെ ജീവിതത്തെ മാറ്റിമറിച്ച നാഴികക്കല്ലാണ്. ഗസൽ ലോകം എന്നും ഓർക്കുന്ന ഈ ഗാനം വെറുമൊരു പാട്ടല്ല, പകരം പ്രവാസികളുടെ നെടുവീർപ്പും മാതൃദേശത്തിനായുള്ള കൊതിയുമായിരുന്നു. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന എല്ലാ മലയാളികളുടെയും ഹൃദയത്തിൽ ഈ ഗാനം ഇന്നും പ്രതിധ്വനിക്കുന്നു.
ആദ്യം ഈ ഗാനം ആലപിക്കാൻ വിചാരിച്ചിരുന്നത് മുഹമ്മദ് അസീസ് ആയിരുന്നു. എന്നാൽ മഹേഷ് ഭട്ടിന് ഗസൽ ശൈലിയിൽ ഒരു ഗാനം വേണമായിരുന്നു. കഥാപാത്രത്തിന് ചേരുന്ന ഒരു വിഷാദമുഖരിതമായ ഗാനം. അങ്ങനെയാണ് പങ്കജ് ഉദാസ് ഈ ഗാനം ആലപിക്കാൻ എത്തുന്നത്. എന്നാൽ പങ്കജ് ഉദാസിന് അന്നുവരെ പിന്നണി ഗാനങ്ങളിൽ വലിയ പരിചയമില്ലായിരുന്നു. ഗസൽ ആലാപനത്തിന്റെ പശ്ചാത്തലം മാത്രം ആയിരുന്നു പങ്കജിന്‍റെ മുതല്‍ക്കൂട്ട്.
റെക്കോർഡിംഗ് സമയത്ത്, പങ്കജ് ഉദാസ് തന്റെ സ്വതസിദ്ധമായ ഗസൽ ശൈലിയിൽ നിന്നും വ്യതിചലിക്കാതെയാണ് പാടിയത്. ലക്ഷ്മീകാന്ത്-പ്യാരേലാൽ ആദ്യം അൽപ്പം ആശങ്കയിലായിരുന്നു - ഈ ശൈലി ചലച്ചിത്ര പ്രേക്ഷകർ സ്വീകരിക്കുമോ എന്ന്. എന്നാൽ ഗാനം പുറത്തിറങ്ങിയ ഉടൻ അത് ചരിത്രം സൃഷ്ടിച്ചു. റേഡിയോകളിലും ടെലിവിഷനുകളിലും ഗാനം റെക്കോർഡ് ബ്രേക്ക് ഹിറ്റായി. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന പ്രവാസികൾ ഈ ഗാനം കേട്ട് കരഞ്ഞു.
ഒരിക്കൽ ഒരു അഭിമുഖത്തിൽ പങ്കജ് ഉദാസ് പറഞ്ഞു: "ഈ ഗാനത്തിന്റെ ആദ്യ ഷോ കാനഡയിൽ വച്ചായിരുന്നു. അവിടെ ഞാൻ പാടാൻ തുടങ്ങിയപ്പോൾ, പ്രേക്ഷകരിൽ അനേകം പേർ വിങ്ങിപ്പൊട്ടി.

 ചിട്ടി ആയി ഹേ, ചിട്ടി ആയി ഹേ
ചിട്ടി ആയി ഹേ വതൻ സേ ചിട്ടി ആയി ഹേ
ബഡേ ദിനോൺ കെ ബാദ്, 
ഹം ബേവതനോൺ കോ യാദ്
വതൻ കി മിട്ടി ആയി ഹേ, ചിട്ടി ആയി ഹേ

 

(ജന്മഭൂമിയിൽ നിന്നൊരൂഷ്മള എഴുത്ത് വന്നു,
മൺമണം തൂകുമൊരു എഴുത്ത് വന്നു!
ഏറെ നാളുകൾക്കു ശേഷം, മറുനാട്ടിൽ വാഴുമീ
പാവങ്ങളാം നമ്മെ ഓർത്തു നാട്ടിൽ നിന്നൊരു എഴുത്ത് വന്നു!) 

ഊപ്പർ മേരാ നാം ലിഖാ ഹേ
അന്ദർ യേ പൈഗാം ലിഖാ ഹേ
ഓ പർദേസ് കോ ജാനേവാലേ
ലൗട്ട് കെ ഫിർ നാ ആനേവാലേ
സാത് സമുന്ദർ പാർ ഗയാ തൂ
ഹംകോ സിന്ദാ മാർ ഗയാ തൂ

(മീതെയാണെൻ നാമമക്ഷര വടിവിൽ കുറിച്ചിരിപ്പൂ,
ഉള്ളിലീ നോവുണർത്തും വരികൾ തുന്നിച്ചേർത്തിരിപ്പൂ:
"അന്യമാം മണലാരണ്യത്തിലേക്ക് യാത്ര തിരിച്ചവനേ,
ഇനിയൊരുനാളും ഇങ്ങു മടങ്ങിവരാത്തവനേ...
ഏഴു സമുദ്രങ്ങൾക്കപ്പുറം നീ പറന്നുയർന്നപ്പോൾ,
ഞങ്ങളെ ജീവനോടെ കൊലപ്പെടുത്തുകയായിരുന്നു നീ.)


ഖൂൻ കെ രിശ്തേ തോഡ് ഗയാ തൂ
ആങ്ക് മേം ആൻസൂ ചോഡ് ഗയാ തൂ
കം ഖാത്തേ ഹേം, കം സോത്തേ ഹേം
ബഹുത് സ്യാദാ ഹം രോത്തേ ഹേം

( രക്തബന്ധങ്ങളെല്ലാം നീ അറുത്തുമാറ്റി,
ഈ പെറ്റമ്മ തൻ മിഴികളിൽ കണ്ണീർ മാത്രം ബാക്കിവെച്ചു.
അരിപ്പിടിയുണ്ണുന്നതും മിഴിയടയ്ക്കുന്നതും മറന്നു ഞങ്ങൾ,
നെഞ്ചുപൊട്ടി കരയുകയാണഹോ രാപ്പകൽ മുഴുവൻ!)

സൂനി ഹോ ഗയീ ശഹർ കി ഗലിയാം
കാണ്ടേ ബൻ ഗയീ ബാഗ് കി കലിയാം
കെഹ്തേ ഹേം സാവൻ കെ ഝൂലേ
ഭൂൽ ഗയാ തൂ, ഹം നഹീം ഭൂലേ

(നമ്മുടെ ഗ്രാമവീഥികളെല്ലാം വിജനമായിപ്പൊയ്,
 പൂവാടിയിൽ പൂവുകളെല്ലാം മുള്ളുകളായ് മാറി!
 വർഷകാലത്തെ ആ ഊഞ്ഞാലുകൾ കാതിൽ ചൊല്ലുന്നു:
 'നീ മറന്നാലും മകനേ, ഞങ്ങൾ നിന്നെ മറന്നിട്ടില്ല!')

തേരേ ബിൻ ജബ് ആയി ദീവാലി
ദീപ് നഹീം, ദിൽ ജലേ ഹേം ഖാലി

(നീയില്ലാതെ കടന്നുപോയ തിരു ദീപാവലിയിൽ,
മൺവിളക്കല്ല കത്തിയത്, ശൂന്യമാം ഞങ്ങടെ നെഞ്ചകം!)

പീപ്പൽ സൂനാ, പങ്ഘട്ട് സൂനാ
ഘർ ശംശാൻ കാ ബനാ നമൂനാ
ഫസൽ കടി, ആയി ബൈശാഖി
തേരാ ആനാ രേഹ് ഗയാ ബാഖി

(ആൽത്തറയും പനിനീർക്കിണറും തനിച്ചായി,
നമ്മുടെ വീടിപ്പോൾ വെറുമൊരു ശ്മശാനതുല്യം!
കൊയ്ത്തു കഴിഞ്ഞു, മേടമാസപ്പുലരിയും എത്തി,
ഇനി നിന്റെ കാൽപ്പാടുകൾ മാത്രമാണ് ബാക്കി.) 

പെഹ്ലേ ജബ് തൂ ഖത് ലിഖ്താ ഥാ
കാഗസ് മേം ചേഹ്രാ ദിഖ്താ ഥാ
ബന്ദ് ഹുആ യേ മേൽ ഭീ അബ് തോ
ഖതം ഹുആ യേ ഖേൽ ഭീ അബ് തോ
ഡോലി മേം ജബ് ബൈഠി ബെഹ്നാ
രാസ്താ ദേഖ് രഹേ ഥേ നൈനാ

(പണ്ടൊക്കെ നിൻ വിരലാൽ എഴുതിയ ലേഖനങ്ങൾ വരുമ്പോൾ,
ആ കടലാസ് തുണ്ടിൽ നിൻ മുഖം തെളിഞ്ഞിരുന്നു.
ഇന്നൊടുവിൽ ആ അക്ഷരക്കൂട്ടും നിലച്ചു,
സ്നേഹത്തിൻ കളിവാക്കുകളും അവസാനിച്ചു.
പെങ്ങൾ വധുവായി പല്ലക്കിൽ ഏറിയ നേരത്ത്,
നിന്നെ തിരഞ്ഞു അവളുടെ കൺകോണുകൾ വഴിനീളെ.)

മേം തോ ബാപ് ഹൂം, മേരാ ക്യാ ഹേ
തേരി മാ കാ ഹാൽ ബുരാ ഹേ
തേരി ബീവി കർതി ഹേ സേവാ
സൂരത് സേ ലഗ്തി ഹേ ബേവാ

(പിതാവാമെന്റെ കാര്യം പോട്ടെ മകനേ,
പക്ഷെ നിൻ പെറ്റമ്മയുടെ അവസ്ഥ അതീവ ദയനീയം!
നിൻ വധുവിവിടെ കാവലായി സർവ്വം സഹിക്കുന്നു, 
എങ്കിലും
കാണുന്നവർക്കവളൊരു ജീവനുള്ള വിധവയെപ്പോലെ!) 

തൂനേ പൈസാ ബഹുത് കമായാ
ഇസ് പൈസേ നേ ദേശ് ഛുഡായാ
ദേശ് പരായാ ഛോഡ് കേ ആജാ
പഞ്ച്ഹീ പിഞ്ജരാ തോഡ് കേ ആജാ
ആജാ ഉമർ ബഹുത് ഹേ ഛോട്ടി
അപ്നേ ഘർ മേം ഭീ ഹേ രോട്ടി
( പണം നീ ഒത്തിരി നേടിയിരിക്കാം മറുനാട്ടിൽ,
പക്ഷെ ആ പണമാണ് നിന്നെ സ്വന്തം വേരിൽ നിന്നകറ്റിയത്.
അന്യമാം ആ കൂടുപേക്ഷിച്ച് ഇങ്ങു പോരൂ,
വിലങ്ങുകൾ തകർത്തൊരു പക്ഷിയായ് പറന്നു വരൂ...
മടങ്ങി വരൂ മകനേ, ഭൂമിയിലെ ആയുസ്സു ചെറുതാണ്,
പട്ടിണി കിടക്കാതെ ഉണ്ണാൻ നമ്മുടെ വീട്ടിലും വകയുണ്ട്..)

ചിട്ടി ആയി ഹേ വതൻ സേ ചിട്ടി ആയി ഹേ.....

        "ചിട്ടി ആയീ ഹേ" എന്ന ഗാനം വെറുമൊരു ശബ്ദരേഖ മാത്രമല്ല. അത് പ്രവാസത്തിന്റെ നിശ്ശബ്ദമായ കരച്ചിലാണ്, വീട്ടിലേക്കുള്ള ഒരു കൊതിയാണ്, സ്വന്തക്കാരോടുള്ള അഗാധമായ പ്രണയത്തിന്റെ പ്രതിധ്വനിയാണ്. പങ്കജ് ഉദാസ് ഈ ഗാനത്തിലൂടെ ലക്ഷക്കണക്കിന് പ്രവാസികളുടെ മനസ്സിൽ ഇടം നേടി. അതിനാൽ, ഗസൽ സാമ്രാട്ടിന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഈ ഗാനം.

Part 1: Click here


No comments:

Post a Comment