പുസ്തകം :ഒരു സുവർണ കാലം
എഴുതിയത് : തഹ്മീമ അനം (ബംഗ്ലാദേശ് )
തഹ്മീമ അനം എന്ന ബംഗ്ലാദേശി എഴുത്തുകാരിയുടെ A Golden Age ( ഒരു സുവർണ കാലം) എന്ന നോവൽ ഈയിടെയാണ് വായിച്ചത്.' ഒരു കുടുംബം' എങ്ങനെയാണ് ഒരു സമരത്തിലേക്ക് എറിയപെടുന്ന് എന്ന് കൃത്യമായി രേഖപെടുത്തുന്ന രചന. രഹാന എന്ന കുടുംബിനിയുടെ ജീവിതത്തിലൂടെ കുടുംബകാര്യങ്ങളും രാഷ്ട്രീയ വിഷയങ്ങളും നന്നായി വിശകലനം ചെയ്യുന്നുണ്ട് കഥാകാരി.രഹാ ന ഒരു വിധവയാണ് .പാക്കിസ്ഥാനിലെ ലാഹോറിൽ നിന്നു വിവാഹശേഷം ധാക്കയിലേക്ക് താമസം മാറ്റിയ വനിത .ജീവിതയാത്രയിൽ കൂട്ടായി രണ്ട് മക്കൾ മായയും സുഹൈലും. ജീവിതം പകുതിയായപ്പോഴേക്കും ഭർത്താവ് ഇഖ്ബാൽ മരണപെട്ടു.നോവൽ തുടങ്ങുന്നത് 1971 മാർച്ച് മാസത്തിലെ ഒരു ദിനത്തിൽ നിന്നാണ് . ചെറുതായിരിക്കുമ്പോൾ പിതാവ് നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ലാഹോറിലേക്ക് ഇഖ്ബാലിന്റെ അനിയൻ കുടുംബ മഹിമയുടെ മാനം കാക്കാൻ മാതാവിന്റെ അടുക്കൽ നിന്നും പറിച്ചെടുക്കുന്നതിന്റെയും അവരെ തിരിച്ച് കിട്ടാൻ റഹാന നടത്തുന്ന നിയമയുദ്ധങ്ങളുടെ ഓർമകളിലൂടെയാണ് കഥ തുടങ്ങുന്നത്. വളർന്ന് വലുതായ കുഞ്ഞുങ്ങൾ തിരിച്ച് ധാക്ക യിൽ മാതാവിനൊപ്പം തിരിച്ചെത്തിയ സന്തോഷത്തിന്റെ കൂടെയാണ് ആ ഓർമകൾ വരുന്നത്.അയൽകൂട്ടങ്ങൾക്കൊപ്പം സുവർണ കാലമായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ബംഗ്ലാദേശത്തിന്റെ അസ്തിത്വം ചോദ്യം ചെയ്തു പാകിസ്ഥാൻ ആക്രമണം തുടങ്ങുന്നത്.മതത്തിന്റെ മേലങ്കിയണിഞ്ഞു രാഷ്ട്രീയ ഉപജാപങ്ങൾ നെയ്തു ക്രൂരമായ ആക്രമണ പരിപാടികളുമായാണ് പാക്കിസ്ഥാന്റെ അന്നത്തെ മേലാളന്മാർ വൃത്തികേടുകളുടെ പരമ്പരകൾ സൃഷ്ടിക്കുന്നത്..ചരിത്രത്തിൽ വായിച്ച ക്രൂരനായ പട്ടാള മേധാവി ടിക്കാ ഖാൻ നോവലിൽ ഇടക്കിടെ വന്നു പോകുന്നുണ്ട്. ആ അധിനിവേശത്തിനെതിരെ പൊരുതുവാൻ സജ്ജമായി സുഹൈലും കൂട്ടുകാരും ഇറങ്ങുന്നു.. അഭയാർത്ഥികൾക്ക് ആശ്വാസമേകാൻ വേണ്ടി ജീവൻ പണയപ്പെടുത്തി മായയും ഒരുങ്ങിയിറങ്ങുന്നു... അവർക്ക് മനസ്സ് കൊണ്ട് താങ്ങായി രഹാ നയും . 1971 ഡിസംബർ മാസത്തെ ചരിത്ര പശ്ചാത്തലത്തിൽ കഥ മനസ്സിൽ കുറെ നൊമ്പരങ്ങൾ ബാക്കിയാക്കി അവസാനിപ്പിക്കുന്നു
വരികൾക്കിടയിലൂടെ ഒരു പാട് ചിന്തകൾക്ക് തിരികൊളുത്തുന്നുണ്ട് ഈ നോവൽ. മതം വളമാക്കി രാഷ്ട്രീയം കളിക്കുന്ന തൽപരകക്ഷികളുടെ അടിമകളായി തീർന്ന ഇഖ്ബാലിന്റെ സഹോദരനെയും ഭാര്യയെയും വായിക്കുമ്പോൾ ഇന്നത്തെ പല രഷ്ട്രീയ പാർട്ടികളെയും അണികളെ ഓർമ വരുന്നു. മതത്തിന്റെ പേരിൽ പൗരത്വം പോലും ചോദ്യമായി ഇന്ത്യയിലേക്ക് അഭയാർത്ഥിയായി ഓടി പോന്ന സെൻ ഗുപതയിൽ ഇന്നത്തെ ആ സാമിലെ പാവങ്ങളുടെ ദൈന്യത ദർശിക്കാം.... അതിലുപരി കുടില മനസ്ഥിതിക്കാരുടെ ക്രൗര്യ മനോഭാവത്തിന് ഇരയാകുന്നത് പാവപെട്ട പതിനായിരങ്ങളാന്നെന്ന തിരിച്ചറിവ് ഉണങ്ങാത്ത മുറിവായി എന്നും വായനക്കാരന്റെ മനസ്സിനെ നോവിപ്പിക്കും.
പിൻകുറിപ്: നോവലിൽ ചില സ്ഥലങ്ങളിൽ ഒരു പരസ്പര ബന്ധം നഷ്ടപെട്ന്ന പോലെ തോന്നിക്കും ,ഒരു പക്ഷെ പരിഭാഷയുടെ പരിമിതിയാവാം.എന്നിരുന്നാലും വായനയുടെ ആകെ ഘടനയെ അതൊരിക്കലും ബാധിക്കുന്നില്ല.


No comments:
Post a Comment