നീ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലുംമാമക ഹൃത്തിൽ മാളികയിൽ
നീ കുടിയേറി കഴിഞ്ഞിരിക്കുന്നു
ഇനി നമുക്കൊരുമിച്ചു
ഈ പകലിന്റെ നീളം
മുറിച്ചു കടക്കാം..
വൈകാരികതയുടെ
ഉത്തുംഗതയിൽ
കുറച്ചു സമയം ഞാൻ
നിന്നോട് മറയില്ലാതെ
സംസാരിച്ചു കൊള്ളട്ടെ...
എന്തുകൊണ്ട് നീയെനിക്ക്
ഇത്രയേറെ പ്രിയപ്പെട്ടതായി..
ഉത്തരം നീ തന്നെയാണെന് സഖാവേ..
നിന്റെ തീരുമാനങ്ങൾ..
നിന്റെ നിലപാടുകൾ...
നിന്റെ നെടുവീർപ്പുകൾ..
നിന്റെ പോരാട്ടങ്ങൾ..
ദൂരെ നിന്ന് നോക്കുമ്പോൾ
കാണാമെനിക്കാപ്രകാശം...
ഇരുൾ വിളയുമീ വഴിയിലെനിക്ക്
വഴി കാട്ടിയായി...
അടുക്കുമ്പോൾ ഞാനറിയുന്നുവാ
വെട്ടത്തിൻ കാരണാമാം നീറുന്ന വേവൽ..
വിധികൾ തൻ അഗ്നി വിഴുങ്ങിയിട്ടും
ചിരികൊണ്ടു തണുപ്പിക്കും
നിൻ പ്രകൃതതത്തിൻ
ഊർജമെന്നിലാവാഹിക്കാന്‍
മാത്രമായൊരാലിംഗനത്തിനായ്
മോഹമുണ്ടെകിലും ,നിന്നിലെ
സൗകുമാര്യം എന്നെ പിന്തിരിപ്പിക്കുന്നു,
ഭംഗിപൂണ്ട ഉടലാഴത്തിന്റെ
തണുപ്പിലെങ്ങാനും എന്നിലെ
ഭോഗചാപല്യങ്ങൾ ഇടം കണ്ടാൽ
എനിക്കെന്റെ സുഹൃത്താം
വഴികാട്ടിയെ നഷ്ടപ്പെടുമെന്ന ഭയം ..
തിളങ്ങുമാ കണ്ണുകൾ കമ്ര താരകം
കണക്കെയെന്നിലെ ഭോഗിയെ
ഉണർത്തുമബോധം.,സഖേ,..
അഗമ്യമമാം ആ ആലയിൽ ആറാടാൻമാത്രം
അറിവില്ലാത്തവയല്ലയെൻ തിരിച്ചറിവുകൾ ...
ഇണയെ തേടാത്ത ശരീരങ്ങൾ
മനസുകളാണ് ആദ്യം
പങ്കുവയ്ക്കുക...
മനസ്സിന്റെ ഭംഗി
അവരെ ഉന്മത്തരക്കുമെത്രെ..
പിന്നെ അവർകിടയിൽ ശരീരം
ഒരശരീരി പോലെ അലിഞ്ഞു പോകും ..
ദിവ്യമാം ഗിരിമയിൽ മാലാഖമാർ പോൽ
ധവാളങ്കിതമായി തീർന്നിരി-
ക്കുമവർതൻ രൂപം..
ചിന്തകളിൽ,
ശരികളുടെ ശരിയായി
നമുക്ക് ഈ യാത്ര
തുടങ്ങാം...
അവസാനം വരെ അതൊരു
സാധ്യതയായി തുടരട്ടെ....
നിന്നിൽ ഞാനും
എന്നിൽ നീയും
എവിടേക്കെയോ ഉണ്ടെന്നു
ഞാൻ വിശ്വസിച്ചോട്ടെ...
എന്നും ആ കണ്ണുകൾ
എനിക്ക് വെളിച്ചമേകട്ടെ..
ഐ.ജി.ബി

No comments:
Post a Comment