ഉൾനോവ്..
പേരില്ലാത്തൊരു നോവിതുപെയ്യാതുള്ളിൽത്തങ്ങി നിൽപ്പതെന്തേ?കാലം കടന്നുപോയെങ്കിലും,ആ ഓർമ്മകൾ മാഞ്ഞുപോവാത്തതെന്തേ?എല്ലാമുണ്ടെന്നിരിക്കിലും, എൻ മിഴികൾഎന്തോ തിരഞ്ഞു തേങ്ങുവതെന്തേ?സന്ധ്യ മയങ്ങിയിട്ടും, എൻ കാൽകൾവീടിൻ പടി കടന്നെത്താത്തതെന്തേ?ഈ ഉലകിൽ വേറെയുമെത്രയോമുഖങ്ങൾ വിരിഞ്ഞു നിൽപ്പു...എന്നിട്ടും അകലെയുള്ളൊരാ രൂപമെൻനെഞ്ചിൽ മായാതെ നിൽപ്പതെന്തേ?എൻ കുരുക്കഴിയാത്ത വഴികളുടെകാഴ്ച കണ്ടുനിൽപ്പൂ ഞാൻ തനിയെ...എല്ലാവരും പോകും നേർവഴിയേഎൻ മനമോടാത്തതെന്തേ?വർഷങ്ങളായി രൂപവുമില്ലാതെ,കൂടെ നിഴലായ് പടരുന്നൊരാ വെറും പേര്...അതൊരു വെറും കനവു മാത്രമെങ്കിൽ,ഉടഞ്ഞു ചിതറിപ്പോവാത്തതെന്തേ?..മാറുമീ കാഴ്ചകൾ, മായും നിഴലുകൾ,കാലത്തിൻ കയ്യിലെത്ര ലീലകൾ...തേടലൊടുങ്ങുമൊരവസാനനിമിഷത്തിൽ,ഞാനുമീ നോവുമൊന്നായ് മാറും.മറവിയല്ലോ കാലം തൻ വരദാനം,മനമേ നീ വിഫലമായ് തേങ്ങരുതേ...വന്ന വഴികളും മാഞ്ഞ നിഴലുകളുംവഴികാട്ടിയാം വെളിച്ചമായ് മാറീടണം.തോൽവിയല്ലിത്, ജീവിതസഞ്ചാരം,ഓരോ നോവും പതറാത്ത പാഠങ്ങൾ!പെയ്തൊഴിഞ്ഞ കാറ്റിനുമപ്പുറം,ഉണരാൻ കാത്തിരിപ്പൂ ഒരു പ്രഭാതം.
കണക്കൻ
22/09/2026
കടപ്പാട് : നിദ ഫാസിലി ( ബെനാമ് സാ യെ ദർദ്..)

No comments:
Post a Comment